റാന്നി: ശബരിമല തീർത്ഥാടനം നാളെ ആരംഭിക്കാൻ നിൽക്കെ മണ്ണാറക്കുളഞ്ഞി – ശബരിമല പാതയിലെ സിഗ്നൽ ലൈറ്റുകൾ മിഴി അടഞ്ഞ നിലയിലെന്ന് ആരോപണം. വടശ്ശേരിക്കര – പെരുനാട് പുതുക്കട- ളാഹ മേഖലകളിലെ സ്ഥിരം അപകട വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളാണ് പ്രവർത്തിക്കാത്തത്. അപകട മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ചിരിക്കുന്ന ബ്ലിങ്കർ ലൈറ്റുകളുടെ തൂണുകളിൽ കാടുകൾ പടര്‍ന്നു നിൽക്കുന്ന സ്ഥിതിയിലാണ്. സ്ഥിരം അപകട മേഖലയായിട്ടും ഇവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ല എന്നതിന് തെളിവാണിത്. കഴിഞ്ഞ വർഷം തീർത്ഥാടനം ആരംഭിച്ച് ദിവസങ്ങൾക്കകം ളാഹയിൽ വാഹനം മറിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വലിയ അപകടം സംഭവിച്ചിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
മുൻകാലത്തെ അപേക്ഷിച്ചു വൻതോതിൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിനു വശത്തെ കാട് നീക്കം ചെയ്തതും പല സ്ഥലങ്ങളിലും പേരിനു മാത്രമായി ചുരുങ്ങിയെന്നും പരാതിയുണ്ട്. അപകട മേഖലയായ പുതുക്കട മുതൽ വഴിവിളക്കുകളും ഏർപ്പെടുത്തിയിട്ടില്ല. ഇത് കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വന്യ ജീവികളുടെയും ഇഴ ജന്തുക്കളുടെയും ശല്യമുള്ള മേഖലയാണിത്. മേഖലയിൽ കടുവ ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ അടുത്തിടെ ആക്രമണം നടത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























