ശുചീകരണം നിലച്ച് ഇട്ടിയപ്പാറ : ബസ് സ്റ്റാന്റിലും നിരത്തുകളിലും മാലിന്യം കുന്നുകൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍റിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നതുമൂലം സ്റ്റാന്റിലൂടെ യാത്രക്കാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. പ്രതിദിനം 108 സ്വകാര്യ ബസുകളാണ് ഈ സ്റ്റാന്റിൽ വന്നുപോകുന്നത്. ഇതിനുപുറമേ നിരവധി കെ.എസ്.ആർ.റ്റി.സി ബസുകളും ഈ സ്റ്റാന്റിനെ ആശ്രയിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു ബസ് സ്റ്റാന്റ് അധികൃതരുടെ അനാസ്ഥ മൂലം വൃത്തിഹീനമായി കിടക്കുന്നത് യാത്രക്കാരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

പഴവങ്ങാടി പഞ്ചായത്തിൽ ശുചീകരണത്തിനായി സ്വീപ്പർമാരുണ്ടെങ്കിലും അവർ ഈ ഭാഗം വൃത്തിയാക്കാൻ എത്താറില്ലെന്നാണ് ആക്ഷേപം. അടുത്തകാലം വരെ പകരക്കാരെ നിയോഗിച്ച് യാർഡും നിരത്തുകളും തൂത്തുവാരി വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം താൽക്കാലിക സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. ​പകർച്ചവ്യാധികൾ തടയുന്നതിനായി ‘ഡ്രൈ ഡേ’ ആചരിക്കണമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുകയും നിർദ്ദേശം നൽകുകയും ചെയ്യുമ്പോഴാണ് അധികൃതരുടെ മൂക്കിനു താഴെ ഇട്ടിയപ്പാറ ബസ് സ്റ്റാന്റിൽ ഇത്തരമൊരു ഗുരുതരമായ ആരോഗ്യപ്രശ്നം നിലനിൽക്കുന്നത്. പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...