ശബരിമലയില്‍ നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് ; പ്രതിദിനം 200 പേര്‍ക്ക് ആന്റിജന്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

ശബരിമല: സന്നിധാനത്തും പമ്പയിലും 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധ സേവകര്‍ക്കും ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ആന്റിജന്‍ പരിശോധന ആരംഭിച്ചു. പ്രതിദിനം 200 പേരെ വീതമാണ് പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിക്കുന്നത്.

ആദ്യദിനമായ തിങ്കളാഴ്ച ശബരിമല ശുചീകരണ വിഭാഗം തൊഴിലാളികളായ 200 പേരെ പരിശോധിച്ചതില്‍ നാല് പേര്‍ പോസിറ്റീവായി. ഇവരെ എരുമേലി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം മൂന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത്. സന്നിധാനത്തും പമ്പയിലും കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പരിശോധന ആരംഭിച്ചത്. ഓരോ വിഭാഗം ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയും കണക്കെടുത്താണ് പരിശോധന നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...