വിവാദ കർഷക നിയമങ്ങൾ നിരുപാധികം പിൻവലിക്കണം ; സ്വതന്ത്ര കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ നടത്തുന്ന “ദില്ലി ചലോ മാർച്ചിന്” ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയും പ്രതിഷേധ യോഗവും നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്  ടി. എം.ഹമീദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിനെ പ്രത്യക്ഷത്തിൽ എതിർക്കുകയും പരോക്ഷമായി കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നയം തിരുത്തണമെന്നും ഉത്തരേന്ത്യയിൽ രൂപപ്പെട്ട നിലനിൽപ്പിന്റെ  പോരാട്ടം രാജ്യത്തൊട്ടാകെ ആളിപ്പടരുമെന്നും കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതി കൊടുക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ്  എം മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എൻ. എ നൈസാം , നിയാസ് റാവുത്തർ , അഡ്വ. മുഹമ്മദ് അൻസാരി, ഷാനവാസ് അലിയാർ, ബിസ്മില്ലാഖാൻ,തൗഫീഖ് കൊച്ചുപറമ്പിൽ, റിയാസ് മേപ്പുറത്ത്, മൂസാ താക്കര എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...