കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെയും മുന്‍ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളില്‍ പോലീസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെയും മുന്‍ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളില്‍ പോലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് ബേക്കല്‍ പോലീസ് നിര്‍ദേശപ്രകാരം ലോക്കല്‍ പോലീസ് പരിശോധനയ്ക്ക് എത്തിയത്.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ അഞ്ചിന് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍നിന്നാണ് കാസര്‍കോട് ബേക്കല്‍ പോലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് എംഎല്‍എയുടെയും പ്രദീപ് കുമാറിന്റെയും വീടുകളില്‍ അടിയന്തര പരിശോധന നടത്തണമെന്ന നിര്‍ദേശം ബേക്കല്‍ പോലീസില്‍നിന്ന് പത്തനാപുരം  പോലീസിന് ലഭിക്കുന്നത്.

പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എയുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയത്. കൊട്ടാരക്കര പോലീസിന്റെ സംഘമാണ് കോട്ടാത്തലയിലെ പ്രദീപിന്റെ വീട്ടില്‍ പരിശോധനയ്ക്കായി ചെന്നത്. പ്രദീപ് ഉപയോഗിച്ച ഫോണും ലാപ്‌ടോപ്പുമൊക്കെ കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ഉദ്ദേശ്യമെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....