ലോക പരിസ്ഥിതി ദിനം : നഗരത്തിലെ പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കി പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരുതല്‍ – ശുചീകരണ യജ്ഞത്തിന്റെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായി പത്തനംതിട്ട നഗരത്തിലെ എല്ലാ വാര്‍ഡുകളിലും പൊതുഇടങ്ങള്‍ ശുചീകരിച്ചു. 32 വാര്‍ഡുകളിലായി അഞ്ഞൂറിലധികം പൊതു ഇടങ്ങളാണ് മാലിന്യം നീക്കി ശുചീകരിച്ചത്.

കാടുകള്‍ വെട്ടിത്തെളിച്ചും ഓടകള്‍ ശുചീകരിച്ചും അടഞ്ഞുകിടക്കുന്ന ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വൃത്തിയാക്കിയുമാണ്  പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭാ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. റിംഗ് റോഡിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന് എതിര്‍വശത്തായുള്ള കൊറ്റംതോട് ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. അഴൂര്‍, കൊടുന്തറ, വലഞ്ചുഴി, കണ്ണങ്കര, കുമ്പഴ, തുടങ്ങിയ പ്രദേശങ്ങളില്‍ ഓടകള്‍ ശുദ്ധീകരിച്ചു.

ശുചീകരണ പ്രവര്‍ത്തനത്തില്‍ വിവിധ രാഷ്ട്രീയ- -യുവജന-സന്നദ്ധ സംഘടനകള്‍ പങ്കെടുത്തു. മാലിന്യ രഹിത വഴിയോരം പദ്ധതിയുടെയും തുടക്കമായി. ഇതിന്റെ ഭാഗമായി പ്രസ്‌ക്ലബ്-മേലെവെട്ടിപ്പുറം റോഡിന് വശങ്ങളില്‍ മുന്‍പ് മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അവിടെ പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്‌ളോബലിന്റെയും കേരള ഹരിത മിഷന്റെയും സഹകരണത്തോടെയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...