സ്‌കൂളുകള്‍ തുറക്കുന്നത് മുന്നില്‍കണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തണം ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് മുന്നില്‍കണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. പലയിടങ്ങളിലും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയുടെ സാഹചര്യം വിലയിരുത്തി ഘട്ടംഘട്ടമായി ക്യാമ്പുകള്‍ അവസാനിപ്പിക്കാം. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ ഒക്‌ടോബര്‍ 26 ന് മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.

വെള്ളപ്പൊക്കത്തില്‍ കെടുതികള്‍ സംഭവിച്ച സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഭാഗികമായോ പൂര്‍ണമായോ നശിച്ച വീടുകള്‍, ശുചീകരണം ആവശ്യമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം നടത്തേണ്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് യോഗം അനുമതി നല്‍കി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കണം.

ജില്ലയിലെ മഴക്കെടുതി സമയങ്ങളില്‍ വകുപ്പുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യണം. പുറമറ്റം കോമളം പാലത്തിന് കീഴില്‍ നിരൊഴുക്ക് തടസപ്പെടുത്തിയ മുളക്കൂട്ടങ്ങളും മണല്‍, മറ്റ് മാലിന്യങ്ങളും ഇറിഗേഷന്‍, പിഡബ്ല്യൂഡി, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന് നീക്കം ചെയ്തത് എടുത്തു പറയേണ്ട ഒന്നാണ്. ഞായറാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 1300 പേരെ ആളപായമില്ലാതെ ഒറ്റരാത്രി കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ കഴിഞ്ഞുവെന്നത് ജില്ലയുടെ നേട്ടമായി കാണണം.

നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് താഴ്ന്നത് ആശങ്ക അകറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും ലഭ്യമായ നിര്‍ദേശ പ്രകാരം പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കും. പമ്പാ ഡാമില്‍ ബ്ലൂ അലര്‍ട്ട് മാത്രമാണ് നിലവിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡിഡിപി കെ.ആര്‍ സുമേഷ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...