കോ​ര്‍​പ​റേ​ഷ​നി​ലെ നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​ര്‍​പ​റേ​ഷ​നി​ലെ നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. കോ​ര്‍​പ​റേ​ഷ​നി​ലെ കെ​ട്ടി​ട​നി​കു​തി പ​ണം​ത​ട്ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​​റ്റ്​​ചെ​യ്യു​ക, പ​ട്ടി​ക​ജാ​തി ക്ഷേ​മ​ഫ​ണ്ട് അ​ഴി​മ​തി ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ​യും ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളെ​യും അ​റ​സ്​​റ്റു​ചെ​യ്യു​ക, കോ​ര്‍​പ​റേ​ഷ​നി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ്​ സു​ധീ​ര്‍ ഷാ ​പാ​ലോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന്​ ആ​രം​ഭി​ച്ച മാ​ര്‍​ച്ച്‌ കോ​ര്‍​പ​റേ​ഷ​ന്‍ ക​വാ​ട​ത്തി​ന്​ മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ്​ തീ​ര്‍​ത്ത്​ പൊ​ലീ​സ്​ ത​ട​ഞ്ഞു. പ്ര​ക​ട​ന​മാ​യി എ​ത്തി​യ​വ​ര്‍ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം അ​വി​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യി.

സ്ഥി​തി​ഗ​തി​ക​ള്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്നാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. പി​ന്നീ​ട് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ചു. മാ​ര്‍​ച്ചി​ല്‍ അ​ഞ്ഞൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ത്തി​ലി​രു​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വ​രെ ഭ​ര​ണ​നേ​തൃ​ത്വം സം​ര​ക്ഷി​ക്കു​ക​യാ​ണ്. കാ​ട്ടു​ക​ള്ള​ന്മാ​രെ അ​റ​സ്​​റ്റു​ചെ​യ്യും​വ​രെ സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സു​ധീ​ര്‍​ഷാ പാ​ലോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​വി​ന്‍​സെന്‍റ്​ എം.​എ​ല്‍.​എ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, എ​ന്‍.​എ​സ്. നു​സൂ​ര്‍, എ​സ്.​എം ബാ​ലു, സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ജീ​ര്‍ നേ​മം, വി​നോ​ദ് കോ​ട്ടു​കാ​ല്‍, അ​ഖി​ല്‍ ജെ.​എ​സ്, മ​ഹേ​ഷ് ച​ന്ദ്ര​ന്‍, അ​നൂ​പ് ബി.​എ​സ്, അ​രു​ണ്‍ എ​സ്.​പി, ചി​ത്ര​ദാ​സ്, വീ​ണ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്ണു വ​ഞ്ചി​യൂ​ര്‍, രാ​ജീ​വ് ക​ര​കു​ളം, ഷീ​ബ പാ​ട്രി​ക്, മൈ​ക്കി​ള്‍ രാ​ജ്, അ​നീ​ഷ്, ഷാ​ലി​മാ​ര്‍, പ്ര​ഷോ​ബ്, നീ​തു, മാ​ഹീ​ന്‍ പ​ഴ​ഞ്ചി​റ, അ​ക്രം അ​ര്‍​ഷാ​ദ്, വി​പി​ന്‍ ലാ​ല്‍, അ​ജി​ത് ഡി.​എ​സ് ഹ​രി​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കോ​ര്‍​പ​റേ​ഷ​നി​ല്‍​ യു​ഡി.​എ​ഫ്​ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹം അ​ഞ്ചാം​ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...