ലഹരിക്കേസ് ; ചോദ്യം ചെയ്യലിന് ഹാജരാകാതെ നടി അനന്യ ; അറസ്റ്റ് ചെയ്‌തേക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വീണ്ടും ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് നടി ഹാജരായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നായിരുന്നു സൂചന.

ഇന്നലെ രണ്ട് മണിക്കൂറോളം എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ ലഹരി മരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാൻ ബോളിവുഡിലെ യുവനടിയുമായി ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടൻ ഷാറുഖ് ഖാന്റെ വീട്ടിലുമെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...