തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചു പണിയുമായി സർക്കാർ. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി വരും.
ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ. സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പോലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം. ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇൻ്റലിജൻസ് റിപ്പോർട്ട് നേരത്തെ പോലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു. പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.
പോലീസിന് നേരെ ബോംബെറിഞ്ഞതിന് പിടിയിലായ ഷെമീർ സ്റ്റേഷനകത്ത് വെച്ച് ബ്ലേഡ് കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുങ്ങിയ ഷെഫീക് പിന്നെ മോഷണം നടത്തി മുഖ്യമന്ത്രി സ്പെഷ്യൽ പിഎസിൻ്റെ സഹോദരനയെും ആക്രമിച്ചു. നാട്ടുകാരാണ് ഒടുവിൽ ഷെഫീഖിനെ പിടികൂടി പോലീസിനെ ഏല്പിച്ചത്. മംഗലപുരം എസ്എച്ച്ഒ സജേഷിനെ ഇന്നലെരാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവല്ലത്ത് സസ്പെൻഷനിലായ എസ്ഐ സതിഷ്, സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കാറാണ് പതിവ്.
പോലീസിന് കിട്ടുന്ന പരാതിയിൽ അങ്ങിനെ ഗുണ്ടകൾക്ക് ഇടപെടാൻ അവസരമൊരുക്കി. ഷാരോൺ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ജോൺസണിന് ഗുണ്ടകളുമായി അടുത്തബന്ധമാണുള്ളത്. ജോൺസണിൻ്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് ഗുണ്ടകൾ പണം പിരിച്ചതും ഇൻ്റലിജൻസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ മാറ്റിനിർത്തിയ ജോൺസണിനെതിരെ ഉടൻ നടപടി വരും. തലസഥാനത്തെ പുതിയ സാഹചര്യം പരിഗണിച്ചായിരിക്കും സംസ്ഥാന വ്യാപകമായുള്ള എസ്എച്ച്ഒമാരുടെ മാറ്റത്തിനുള്ള തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































