പ്രതിപക്ഷനേതാവിന്റെ ക്ലീൻ ഹാൻസ് ചലഞ്ചിന് ജില്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ക്ലീൻ ഹാൻസ് ചലഞ്ചിന് പത്തനംതിട്ട ജില്ലയിൽ ഉജ്ജ്വല തുടക്കം.  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തടക്കം പത്ത് കേന്ദ്രങ്ങളിലാണ് ചലഞ്ചിന് തുടക്കമായത്.  ഇതോടൊപ്പം കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മെഡിസിൻ കിറ്റുകളും വിതരണം ചെയ്തു. ജില്ലാതല ഉത്ഘാടനം  സ്വകാര്യ ബസ്റ്റാന്റിലും ജനറൽ ആശുപത്രിയിലും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് നിര്‍വഹിച്ചു.

ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ, ജിതിൻ മല്ലപ്പുഴശ്ശേരി , മനോഷ് കുമാർ, സ്റ്റാലിൻ മണ്ണൂരേത്ത് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.  പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി 500 മാസ്ക്കുകൾ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു. ശബരിമല ദർശനത്തിനു പോകുന്ന സ്വാമിമാരടക്കം നഗരസഭാ ബസ്റ്റാന്റിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...