പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും. ജോലിക്കും തൊഴിലിനും വിദ്യാഭ്യാസത്തിനും അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് പോലീസില്‍ നിന്നും ലഭിക്കേണ്ട അത്യാവശ്യ രേഖയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍വ്‌മെന്റ് ഇന്‍ ഒഫന്‍സസ്. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണില്‍ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ, അവിടെ ജോലിക്കോ, പഠനത്തിനോ, ചികിത്സയ്ക്കോ ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഈ ആപ്പ് വഴി ലഭിക്കില്ല. അതിനായി പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളെയോ റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസുകളെയോ സമീപിക്കേണ്ടതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....