കാലാവസ്ഥാ വ്യതിയാനം ; മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാള, അയല എന്നിവയുടെ ലഭ്യത കുറയുന്നു, നിരാശ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾ ജനപ്രിയ ഇനങ്ങളായ ചാളയ്ക്കും അയലയ്ക്കുമായി വലയെറിഞ്ഞ് കൈകുഴഞ്ഞു. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. ചെറിയ ബോട്ടുകാർക്ക് കണവ ലഭിച്ചിരുന്നു. കടലിൽ ദിവസങ്ങൾ ചെലവഴിച്ചാലും വലയിൽ വീഴുന്നത് തുച്ഛമായ മീനാണ്.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് മലയാളിയുടെ ഏറ്റവും ഡിമാൻഡ് കൂടിയ ചാള, അയല എന്നിവയുടെ ലഭ്യത കുറഞ്ഞതെന്നാണ് കരുതുന്നത്. തീരക്കടലിൽ മുട്ടയിട്ട ശേഷം മത്തിയും അയിലയും ആഴക്കടലിലേക്കും ചൂട് കുറഞ്ഞ തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

കേരളതീരത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന മത്തിക്കുഞ്ഞുങ്ങൾക്ക് വേണ്ട ആഹാരം ലഭിക്കാത്തതും പ്രശ്നമാണ്.നാൽപ്പതും അമ്പതും പേര് കയറുന്ന പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവർക്ക് അയലയും ചാളയും കിട്ടാതെയായതോടെ പണിയും ഇല്ലാതായി. ചെറിയ ബോട്ടുകാർക്ക് പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് കൂടുതലായി ലഭിക്കുന്നത്. സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞദിനങ്ങളിൽ ടൺകണക്കിന് കിളിമീൻ നിറഞ്ഞ ബോട്ട് തീരം തൊടാറുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം പുന്നപ്ര കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ടെക്‌നോളജിയില്‍ ദ്വിവത്സര...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്...

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള...

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ

0
കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ്...