കാലാവസ്ഥാവ്യതിയാനം ; റെഡ് അലർട്ടുമായി ഡബ്ല്യു.എം.ഒ, ആശങ്കയിൽ ലോകജനത…!

For full experience, Download our mobile application:
Get it on Google Play

ജനീവ: ആഗോളതാപനംമൂലം ലോകം വലിയ അപകടത്തിലേക്കാണ്‌ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പ്‌ നൽകി. ഏറ്റവും ചൂടേറിയ വർഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയാണെന്നും ഡബ്ല്യു.എം.ഒ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം ഈ നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ശ്രമം വേണമെന്ന് സംഘടന പറഞ്ഞു.

ഭൂമി ദുരിതമുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നുവെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കാലാവസ്ഥാപ്രതിസന്ധി മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളിയാണെന്ന് ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ സെലെസ്റ്റെ സൗളോ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...