യുവതിയുടെ മാല പൊട്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തുറവൂർ: ജീവകാരുണ്യ പ്രവർത്തനഫണ്ട് പിരിക്കുന്നതിന്റെ ഭാഗമായി വീട്ടിലെത്തി ഒറ്റയ്ക്കായിരുന്ന ഓട്ടിസം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷമൺ ഇൻഗോലെ (24) കുത്തിയതോട് പോലീസിന്റെ പിടിയിൽ. മോഷ്ടാവ് വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിൽ താമസിക്കുന്നയാളാണ്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീത് ബുക്കുമായാണ് കുത്തിയതോട് പറയക്കാട് എ.കെ.ജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി തുക പിരിച്ചു കൊണ്ടിരുന്നത്. രസീത് ബുക്കുമായി വീടുകൾതോറും കയറിയിറങ്ങവെയാണ് പ്രതി ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും പിരിവിനായി എത്തിയത്.

ആ സമയം വീട്ടിൽ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി പരിസരം വീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. അനങ്ങാൻ വയ്യാത്ത യുവതിയുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിവന്ന് പ്രദേശം മുഴുവൻ നോക്കിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. കുത്തിയതോട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അന്യസംസ്ഥാനക്കാരനാണെന്നും ജില്ലവിട്ടതായും സൂചന ലഭിച്ചു. പ്രതി പണപിരിവ് നടത്തിയ രസീതുബുക്കുവഴിയുള്ള അന്വേഷണമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഒന്നുംതന്നെ ഉപയോഗിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്ന പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിചേർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...