ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബർ 14 ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബർ 14 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8), വെള്ള (9-12) നീല (13-16) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നീ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം.

പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായ് തിരിച്ചായിരിക്കും മത്സരം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരം തല്‍സ്ഥലത്തു വെച്ചായിരിക്കും. മത്സര വിഷയങ്ങൾ തൽസമയത്ത് നൽകും. ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം.

ചിത്രങ്ങള്‍ വരയ്ക്കുന്നതിന് പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരേണ്ടതാണ്. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഇത്യാദി മാധ്യമങ്ങള്‍ വരയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തിൽ ഉൾപ്പെടുത്തും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷിപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 14 ന് രാവിലെ മത്സരസ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547716844, 96453 74919.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...