രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ തുടര്‍ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ തുടര്‍ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും പരാതി പോലും വരാത്ത സമയത്ത് പോലും പാര്‍ട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയായിരുന്നുവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷന് മുന്നില്‍ പരാതി വന്നപ്പോള്‍ ഉടനടി അത് ഡിജിപിക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമൊക്കെ മുന്നില്‍ വന്ന എത്ര പരാതികള്‍ ഇതുപോലെ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ ചോദിച്ചു.

സിപിഐഎം നേതാക്കള്‍ക്ക് മുന്നില്‍ പരാതി വന്നാല്‍ സിപിഐഎം സ്വയം കോടതിയായി തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശന്റെ വിമര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതുപോലൊരു നടപടി ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പാര്‍ട്ടിയെക്കുറിച്ച് ഓര്‍ത്ത് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിമാനമാണെന്നും പാര്‍ട്ടി ഇപ്പോള്‍ ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ വി ഡി സതീശന്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. എത്ര ഗൗരവത്തോടെയുള്ള തെളിവുകളാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിതായി കോടതിയ്ക്ക് മുമ്പിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. സിപിഐഎം നടപടി സ്വീകരിക്കാത്തത് വിസ്മയകരമാണ്. മറ്റ് നേതാക്കളെക്കുറിച്ച് മൊഴി കൊടുക്കുമോ എന്ന പേടിയാണ് സിപിഐഎമ്മിന്. മുന്‍പ് താന്‍ പറഞ്ഞതുപോലെ സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...