ചണ്ഡിഗഡ് : തുണികൊണ്ട് കെട്ടിയ നിലയില്‍ നാല് ശവശരീരങ്ങള്‍ കനാലില്‍. ഒരു തുണിയില്‍ ബന്ധിച്ച നിലയിലാണ് നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയത്. ഹരിയാനയിലെ സിര്‍സയിലെ രൂപാവാസ് ഗ്രാമത്തിലാണ് സംഭവം. 35 വയസ്സുള്ള പുരുഷന്‍, 32 വയസ്സുള്ള സ്ത്രീ ഒപ്പം ഒന്‍പതും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ശരീരങ്ങളാണ് കനാലില്‍ കണ്ടത്.
ശവശരീരങ്ങള്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബക്കാരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞമാസം ആദ്യം ഒരുകുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ മരിച്ച നിലയില്‍ തെലങ്കാനയിലെ വാറങ്കലിലുള്ള വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.