ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരാള്‍ മരിച്ചു ; പത്തനംതിട്ടയില്‍ 14 പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍  ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ വെച്ച് ഏറ്റവും ഉയർന്നതാണ് ഇന്നത്തെ കണക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ  വാര്‍ത്താ സമ്മേളനത്തിലാണ് ഇന്നത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂർ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂർ 4, എറണാകുളം 2, വയനാട് രണ്ട്.  ഇന്ന് രോഗവിമുക്തി നേടിയത് 39 പേരാണ്. ഇന്ന് പോസിറ്റീവ് ആയതില്‍ 47 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതുമാണ്. 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.

കേരളത്തിൽ ഇന്ന് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. ഇവർക്ക് പ്രമേഹം ന്യുമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. മീനാക്ഷിയമ്മാൾ മെയ് 25 നാണ് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്ന് കേരളത്തിലെത്തിയത്. തുടർന്ന് തുടർന്ന് കനത്ത പനിയോടെ മെയ് 28നാണ് ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. പാലക്കാട് ജില്ലയിലെ ആദ്യ കൊവിഡ് മരണം കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...