സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും. മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വരുന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മുപ്പതുമുതൽ നടക്കും.

ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിക്കും. കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ.കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. പരിശീലനം സിദ്ധിച്ച നൂറിൽ പരം കുട്ടികൾ നീന്തൽ പ്രകടനം ഇതോടൊപ്പം നടക്കും. തുടർന്ന് നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു മൊമെൻ്റോ നൽകും. ഫ്രാൻസിസ് ജോർജ്ജ് എം പി മികച്ച നീന്തൽ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നല്കും. ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും. സെലിബ്രിറ്റി നീന്തൽ പരിശീലകനും ഹിന്ദി,മറാത്തി ബോളിവുഡ് നടനുമായ ആനന്ദ് പർദേശി, നടി ഊർമ്മിളാ ഉണ്ണി, നടൻമാരായ ബാബു ജോസ്, ജയൻ ചേർത്തല, നർത്തകി സുഭ്രഭാ നായർ, സാമൂഹിക പ്രവർത്തക സ്നേഹാ കുമാർ തുടങ്ങിയവർ ആശംസകൾ നേരും.

പാക്-കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയായ എസ് പി മുരളീധരനാണ് മുഖ്യ പരിശീലകൻ. ഇതിനകം എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാനൂറോളം കുട്ടികൾക്ക് പരിശീലനം പൂർത്തിയാക്കി. ഫൊക്കാനയുമായി സഹകരിച്ചുകൊണ്ട് മറ്റുജില്ലകളിലേക്കും സ്വിം കേരള സ്വിം പദ്ധതി വ്യാപിപ്പിക്കുമെന്നും കഴിവു തെളിയിക്കുന്ന കുട്ടികളെ മത്സരങ്ങൾക്കായി പ്രോത്സാഹിപ്പിക്കുമെന്നും എസ് പി മുരളീധരൻ അറിയിച്ചു .
വാർത്താ സമ്മേളനത്തിൽ മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി എസ് ദിലീപ്കുമാർ, ജനറൽ സെക്രട്ടറി എസ് പി മുരളീധരൻ, സെക്രട്ടറി ഡോ.ആർ പൊന്നപ്പൻ, സ്വിം കേരള സ്വിം കോ ഓർഡിനേറ്റർ ഷിഹാബ് കെ സൈനു തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...