വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​വ​രെ ല​ഭി​ച്ച​ത്​ 2490 അ​പേ​ക്ഷ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​വ​രെ ല​ഭി​ച്ച​ത്​ 2490 അ​പേ​ക്ഷ. തി​രു​ത്ത​ലി​ന്​ 77 അ​പേ​ക്ഷ​യും ല​ഭി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​നം മാ​റു​ന്ന​തി​ന്​ 217ഉം ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാ​ൻ 190 അ​പേ​ക്ഷ​യും ല​ഭി​ച്ചു. 2025 ജ​നു​വ​രി ഒ​ന്നി​നോ മു​മ്പോ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ആ​ഗ​സ്റ്റ് ഏ​ഴു​വ​രെ പേ​ര്​ ചേ​ർ​ക്കാം. പു​തു​താ​യി പേ​ര് ചേ​ർ​ക്കു​ന്ന​തി​നും (ഫോ​റം നാ​ല്), ഉ​ൾ​ക്കു​റി​പ്പു​ക​ൾ തി​രു​ത്തു​ന്ന​തി​നും (ഫോ​റം ആ​റ്), സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും (ഫോ​റം ഏ​ഴ്) sec.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഹി​യ​റി​ങ്ങി​നു​ള്ള ക​മ്പ്യൂ​ട്ട​ർ ജ​ന​റേ​റ്റ​ഡ് നോ​ട്ടീ​സ് ല​ഭി​ക്കും. ഈ ​തീ​യ​തി​യി​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹി​യ​റി​ങ്ങി​ന് നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പേ​ര് ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ (ഫോ​റം അ​ഞ്ച്) ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്രി​ന്‍റ്​ ഔ​ട്ടി​ൽ അ​പേ​ക്ഷ​ക​നും വാ​ർ​ഡി​ലെ ഒ​രു വോ​ട്ട​റും ഒ​പ്പി​ട്ട് നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും അ​ത​ത് സെ​ക്ര​ട്ട​റി​മാ​രും കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ അ​ഡീ.​സെ​ക്ര​ട്ട​റി​യു​മാ​ണ് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...