Tuesday, May 7, 2024 12:04 am

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്ന് പറഞ്ഞാല്‍ അത് മനസ്സ് പുഴുവരിച്ചവര്‍ക്ക് മാത്രമേ പറയാനാകൂ ; ഐ.എം.എക്കെതിരെ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പിനെ പുഴുവരിച്ചുവെന്ന ഐ.എം.എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ്സ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തില്‍ പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്ന് ഇത്തരക്കാര്‍ പരിശോധിക്കുന്നത് നല്ലതാണ്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം വിദഗ്ധനെന്ന് കരുതിനില്‍ക്കുന്ന ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍, അദ്ദേഹത്തെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്ന് കരുതരുത്. ഏതെങ്കിലും വിദഗ്ധനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാല്‍ ആ വിദഗ്ധനെ ബന്ധപ്പെടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നത്. അതില്‍ സംശയം വേണ്ട. വിദഗ്ധരെന്ന് പറയുന്നവര്‍ നാടിന് തെറ്റിദ്ധാരണ സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താവുന്നതാണ്.
ബന്ധപ്പെടാനും ആശയങ്ങള്‍ കൈമാറുന്നതിനും നല്ല ആശയങ്ങള്‍ സ്വീകരിക്കാനും ഒരു വിമുഖതയും കാണിച്ചിട്ടില്ല. ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസ്സില്‍ വച്ചുകൊണ്ടാണെങ്കില്‍ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ

ജാഗ്രതയില്‍ കുറവുണ്ടായി. അത് കോവിഡ് വ്യാപനത്തിന് ഇടയാക്കി. എന്നാല്‍ നല്ല രീതിയില്‍ തന്നെ ചെറുക്കാന്‍ കഴിഞ്ഞു. വ്യാപനം കുറച്ചുകൂടിയിട്ടുണ്ട്. നാടിനാകെ അത് ബോധ്യമായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന തിരിച്ചറിവ് പ്രതിരോധം ശക്തമാക്കാന്‍ സഹായിക്കും. രോഗികള്‍ കൂടിയാല്‍ മരണവും വര്‍ധിച്ചേക്കാം. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ ശീലം മാറ്റുന്നത് നന്നായിരിക്കും, വൈകുന്നേരം 6നും രാത്രി 12നും ഇടയിൽ ശ്രദ്ധ വേണം...

0
തിരുവനന്തപുരം : വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി....

ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു ; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37...

0
കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക്...

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

0
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല,...