പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നിഗൂഢം ; നിക്ഷേപകര്‍ സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : പോപ്പുലര്‍ ഫൈനാന്‍സ്‌ നിക്ഷേപ തട്ടിപ്പില്‍ ഓരോ പരാതിക്കും പ്രത്യേകം എഫ്.ഐ.ആര്‍ ഇടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കെന്നു സൂചന. ഇതിനെതിരെ നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. പി.ജി.ഐ.എക്ക് വേണ്ടി ഡല്‍ഹി ആസ്ഥാനമായ ന്യുട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഡ്വ. മനോജ്‌ വി. ജോര്‍ജ്ജ്, അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ ഹാജരായി.

സര്‍ക്കാരിന്റെയും പോലീസിന്റെയും നീക്കം തട്ടിപ്പിനിരയായ നിക്ഷേപകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. പ്രതികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഈ നീക്കമെന്ന് കരുതുന്നതായി പി.ജി.ഐ.എ സെക്രട്ടറി അഡ്വ. ബിന്ദു പറഞ്ഞു. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഏതറ്റംവരെയും പോകുമെന്നും പോലീസ് നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി പറഞ്ഞിട്ടും പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പോലീസിന് മടിയാണ്. തട്ടിപ്പിനിരയായ നിക്ഷേപകര്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുവാന്‍ തുടങ്ങിയിട്ട് നാളുകളായി. നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നത് പ്രതികള്‍ക്ക് രക്ഷപെടുവാന്‍ അവസരമൊരുക്കുമെന്നും നിക്ഷേപകര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...