കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച ; രാഹുൽ ഗാന്ധി- ഖാർഗെ കൂടിക്കാഴ്ച വൈകിയേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക ചർച്ചകൾ ഡൽഹിയിൽ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്ന് നടക്കേണ്ടിയിരുന്ന സുപ്രധാന കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടിക്കാഴ്ച വൈകാനുള്ള കാരണം സോണിയ ഗാന്ധിയെ ഒരു മൈനർ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതാണ് ചർച്ചകൾ വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വാഭാവികമായും രാഹുൽ ഗാന്ധിക്ക് ആശുപത്രിയിൽ പോകേണ്ടതായും അവിടെ ചില ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലും ചർച്ചകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കാം.

ഇന്ന് ഉച്ചയ്ക്ക് മുൻപായി കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ ലഭിച്ചിരുന്ന വിവരമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിൽ കൃത്യമായ സമയം നേതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീരുമാനം അന്തിമഘട്ടത്തിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ രാഹുൽ ഗാന്ധി മറ്റ് നേതാക്കളുമായി വിശദമായ ആശയവിനിമയം നടത്തിയിരുന്നു. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് അദ്ദേഹം ഒരു അന്തിമ തീരുമാനത്തിലേക്ക് എത്തിയതായാണ് സൂചനകൾ. ഈ തീരുമാനത്തെക്കുറിച്ച് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഔദ്യോഗികമായ ഒരു പ്രഖ്യാപനം ഉണ്ടാവുക. ഒരു നോർമൽ പ്രൊസീജർ എന്ന നിലയിലാണ് ഈ അവസാനഘട്ട ചർച്ചകൾ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...