ഫാത്തിമയുടെ ദുരൂഹമരണത്തിന് രണ്ടാണ്ട് ; അന്വേഷണം വേ​ഗത്തിലാക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഫാത്തിമയുടെ ദുരൂഹ മരണം സി ബി ഐ അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വർഷവും ഒമ്പത് മാസവും ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സി ബി ഐ അന്വേഷണം തുടങ്ങി 21 മാസമായിട്ടും മൊഴി എടുപ്പ് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടൽ തേടി ഫാത്തിമയുടെ അച്ഛൻ ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടത്.

ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് ലത്തീഫ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ പുരോഗതി അനുസരിച്ച് കേന്ദ്രത്തെയും സമീപിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ലത്തീഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു‌. ഇതേ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാനും ലത്തീഫിന് സമയം അനുവദിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അത് മാറ്റിവയ്ക്കണമെന്ന് ലത്തീഫ് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം മാറ്റി നൽകുന്ന മുറയ്ക്ക് ഇന്നോ നാളെയോ ലത്തീഫ് ചെന്നൈയിലേക്ക് പോയേക്കും. 2019 നവംബർ 9 ന് ആണ് ഹോസ്റ്റൽ മുറിയിൽ ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ചില അധ്യാപകരാണെന്ന് വ്യക്തമാക്കി മൊബൈൽ ഫോണിൽ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...