പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ; കര്‍ശന താക്കീതുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍. കേരളത്തിലെ ബഡ്സ് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച് നടപ്പിലാക്കുവാന്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബഡ്സ് ചട്ടങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കണമെന്നുള്ള കോടതിയുടെ ഉത്തരവ് നവംബര്‍ 19 നു മുമ്പ് നടപ്പിലാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന്  ഇടക്കാല ഉത്തരവിലൂടെ കോടതി കര്‍ശനമായ താക്കീത് നല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസ് പി. സോമരാജന്റെയാണ് ഉത്തരവ്. നിക്ഷേപകര്‍ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌.വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

മിക്ക സംസ്ഥാനങ്ങളും ബഡ്സ് ചട്ടങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കേരളം അതിനു തയ്യാറായില്ല. തട്ടിപ്പ് നടത്തുന്ന മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ബാധകമാണ് ഈ നിയമങ്ങളും ബഡ്സ് കോടതിയും. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍  മനപൂര്‍വം കാലതാമസം വരുത്തുകയാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട്‌ ഒന്നിന് പിറകെ മറ്റൊന്നായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് അടുത്തനാളില്‍ സംസ്ഥാനത്ത്  തകര്‍ത്തതും ഉടമകള്‍ രക്ഷപെട്ടതും. ആയിരക്കണക്കിന് കോടികള്‍ തട്ടിപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴും നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. തട്ടിപ്പുകാര്‍ക്ക് രക്ഷപെടുവാനുള്ള വഴി തുറന്നിടുകയായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്.

പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനിരയായ മുപ്പത്തി അഞ്ചോളം പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു. ആത്മഹത്യയും ഹൃദയാഘാതവുമായിരുന്നു മരണകാരണങ്ങള്‍. നിക്ഷേപകരെ സഹായിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ തയ്യാറായില്ല. പിണറായി സര്‍ക്കാരും മുഖംതിരിച്ചു. നിക്ഷേപകര്‍ക്ക്  ഏക ആശ്രയം ഇപ്പോള്‍ കോടതി മാത്രമാണ്. കോടതികളില്‍ നിന്നും വരുന്ന നടപടികളില്‍ മാത്രമാണ് പലരും ആശ്വാസം കണ്ടെത്തുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനെ തുടര്‍ന്നാണ്‌ ബഡ്സ് നിയമങ്ങളും ബഡ്സ് കോടതിയും എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍  അറിയുന്നതുതന്നെ. പി.ജി.ഐ.എ എന്ന പോപ്പുലര്‍ നിക്ഷേപകരുടെ സംഘടനക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരാണ് കേരളത്തില്‍ ബഡ്സ് കോടതികള്‍ വേണമെന്നും ബഡ്സ് നിയമങ്ങള്‍ നടപ്പിലാക്കണമെന്നും ആദ്യമായി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്‌ കേരളത്തില്‍ ബഡ്സ് കോടതികള്‍ പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഇതിനുള്ള ബഡ്സ് ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ല. ഇതിനെതിരെ പി.ജി.ഐ.എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ഓരോ അവധിക്കും ഓരോ കാരണങ്ങള്‍ പറഞ്ഞ് ബഡ്സ് ചട്ടങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി. എന്നാല്‍ നിക്ഷേപകര്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. ഒന്നിനുപിറകെ മറ്റൊന്നായി കേസുകളുമായി പി.ജി.ഐ.എ കോടതികളില്‍ കയറിയിറങ്ങി.

ഇതിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ബഡ്സ് ചട്ടങ്ങള്‍ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്തണമെന്നും നടപ്പിലാക്കണമെന്നും കേരളാ ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒഴിവുകഴിവുകള്‍ പറയാനാണ് തയ്യാറായത്. കോടതിയെ മനപൂര്‍വം അവഹേളിക്കുന്ന നടപടിയാണിതെന്നും കോടതിയലക്ഷ്യത്തിന് ചീഫ് സെക്രട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിക്ഷേപകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.രാജേഷ് കുമാര്‍ ടി.കെ ശക്തമായി വാദിച്ചു. ഇതിനെത്തുടര്‍ന്നാണ് കര്‍ശന താക്കീതോടെ ഇടക്കാല ഉത്തരവ് ഇന്ന് കോടതി പുറപ്പെടുവിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...