അഭിപ്രായ വ്യത്യാസങ്ങൾ അധിക്ഷേപങ്ങളിലൂടെ തീർക്കുന്നതിനോട് വിയോജിക്കുന്നുവെന്ന് പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കണക്കുകള്‍ നിരത്തി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ നാടിനെയും ഇവിടത്തെ സര്‍ക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അങ്ങയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയൂം അവര്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിനേയും പോലെയല്ല എല്‍ഡിഎഫ്.

ഞങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിന്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങള്‍ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിന്റേത്’, മുഖ്യമന്ത്രി കുറിച്ചു.

കേരളം രൂപീകരിച്ചത് മുതലുള്ള ഇടത് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. താന്‍ ബിജെപിയെ വിമര്‍ശിക്കുന്നില്ല എന്നായിരുന്നല്ലോ രേവന്ത് റെഡ്ഡിയുടെ ആരോപണമെന്നും എന്നാല്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...