മുഖ്യമന്ത്രി വി ഡി സതീശൻ – പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച ; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു . സിപിഎം അനുഭാവിയായ ആൾക്കെതിരെ കലാപാഹ്വാന കുറ്റം ചുമത്തി ആണ് പോലീസ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് അത്തോളി പോലീസാണ് കരുണൻ ചാലിൽ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്ന ആൾക്കെതിരെ കേസ് എടുത്തത്. കേരള മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ എഐ നിർമിത വ്യാജ ചിത്രം പങ്കുവെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടിൽ ബോധപൂർവം മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് പരാതിക്കാരൻ.

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്‌പെൻഷൻ. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

Related posts:

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...