Wednesday, April 24, 2024 3:49 am

മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച മുന്‍ നേവി ഉദ്യോഗസ്ഥന്‍ മാനസിക രോഗി

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച മുന്‍ നേവി ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. കാട്ടാക്കട കാനക്കോട് ക്രിസ്തുരാജ ഭവനില്‍ മിനികുമാര്‍ (54) ആണ് സാഹസത്തിന് മുതിര്‍ന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട്, വിദ്യാകിരണം മിഷനില്‍ നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം പൂവച്ചല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമ്പോഴായിരുന്നു സംഭവം. മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയ ശേഷമാണ് പുറകില്‍ നിന്ന ഇയാള്‍ സ്റ്റേജിന്റെ മുന്നിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വേലികള്‍ മറികടന്ന ഇയാളെ പോലീസ് പിടികൂടി.

കഴിഞ്ഞ ആറാംതീയതി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇയാളുടെ കൈയിലുണ്ടായിരുന്നു. മുന്‍പെഴുതിയ കത്തിന് മറുപടി ലഭിക്കാതായതോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. പത്ത് വര്‍ഷം മുമ്പ് നേവിയില്‍ നിന്ന് വിരമിച്ചശേഷം വി.എസ്.എസ്.സിയില്‍ പാചകക്കാരനായി ജോലിചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു. പോലീസ് പിടികൂടിയതറിഞ്ഞ് എത്തിയ ഭാര്യ ചികിത്സാ രേഖകള്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുമുണ്ട്.

കത്തില്‍ നിന്ന്
കെ – റെയില്‍ നാടിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ദൃഢനിശ്ചയവും വളരെ ഇഷ്ടമാണെന്നുമാണ് മിനികുമാര്‍ കത്തില്‍ പറയുന്നത്. ഇ.ശ്രീധരന്‍ എന്ന കഴിവുള്ള എന്‍ജിനീയറെ അവഗണിക്കരുത്. ജില്ലാ സമ്മേളനം ജനുവരിയില്‍ കഴിഞ്ഞിട്ടും ഇപ്പോഴും അങ്ങയുടെ പൂര്‍ണകായ കട്ടൗട്ടുകളും ഫ്ളക്സുകളും നിറഞ്ഞുനില്‍ക്കുകയാണ്. ഇതെല്ലാം അടിയന്തരമായി മാറ്റുവാന്‍ കനിവുണ്ടാകണമെന്നും കത്തില്‍ പറയുന്നു.

രക്ഷകരായി പൊലീസ്
മുഖ്യമന്ത്രി പങ്കെടുത്ത വിദ്യാകിരണ്‍ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് അതിക്രമിച്ചുകയറിയ മിനികുമാറിനെ പിടികൂടി വാഹനത്തിലേക്ക് എത്തിക്കുന്നതിനിടെ, ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും പതറാതെ സുരക്ഷയൊരുക്കി പോലീസ് ഉദ്യോഗസ്ഥന്‍. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ നിന്ന് മിനികുമാറിനെ പിടികൂടി ജീപ്പിലേക്ക് മാറ്റാനായി കൊണ്ട് പോകുമ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇയാള്‍ക്കരികിലേയ്ക്ക് ഇരച്ചെത്തിയത്. ബഹളത്തിനിടെ മിനികുമാര്‍ നിലത്തു വീണു. ഇതോടെ അരുവിക്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ കിരണ്‍ ശ്യാം ഇയാളുടെ പുറത്തു കിടന്ന് സുരക്ഷയൊരുക്കുകയായിരുന്നു.

തലങ്ങും വിലങ്ങും മര്‍ദ്ദനം ഏറ്റിട്ടും മിനികുമാറിനെ പൊതിഞ്ഞു പിടിച്ച്‌ മര്‍ദ്ദനമേല്‍ക്കാതെ സുരക്ഷയൊരുക്കി. തുടര്‍ന്ന് കിരണ്‍ ശ്യാമിന്റെ നേതൃത്വത്തില്‍ മിനികുമാറിന് ചുറ്റും പോലീസ് വലയം തീര്‍ത്ത് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. കിരണ്‍ ശ്യാമിനെ സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അഭിനന്ദിച്ചു. കിരണ്‍ശ്യാമിന്റെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ട്. ബൂട്ട് പൂര്‍ണമായും കീറി നശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...