പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറന്മുള പഞ്ചായത്തിലെ ഒന്‍പത് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വ്വഹിച്ചു.
ഒരു കോടി പതിമൂന്ന് ലക്ഷം രൂപയാണ് ആറന്മുള പഞ്ചായത്തില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കുന്നത്. ആറാട്ടുപുഴ – നീര്‍വിളാകം റോഡ് റീ ടാറിംഗ്, അമ്പലത്തും പടി – കനാല്‍ പടി റോഡ്, മൂര്‍ത്തി മന്നത്ത് – തെക്കേ വശം റോഡ്, കല്ലുവരമ്പ് കോളനി റോഡ്, വൈഎംസിഎ പടി – താളികാട്ടില്‍ പടി റോഡ്, കളരിക്കോട് – ആക്കനാട്ട്പടി റോഡ്, മണകുപ്പി – കുരങ്ങാട്ട് മല, മലമുറ്റം – ഒഴൂര്‍ക്കടവ് റോഡ്, മണക്കാലില്‍ റോഡ് റീ ടാറിംഗ് എന്നീ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വ്വഹിച്ചത്.
റോഡുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയോടാപ്പം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ശിവാനന്ദന്‍, ഇ.വി. സുജാമണി, എം.പി. ഉണ്ണികൃഷ്ണന്‍, വി.ആര്‍. കാവേലി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബീഷ് കുമാര്‍, ആറന്മുള സിപിഎം ലോക്കല്‍ സെക്രട്ടറി കെ. കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.