മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : ഒന്‍പത് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറന്മുള പഞ്ചായത്തിലെ ഒന്‍പത് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വ്വഹിച്ചു.

ഒരു കോടി പതിമൂന്ന് ലക്ഷം രൂപയാണ് ആറന്മുള പഞ്ചായത്തില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കുന്നത്. ആറാട്ടുപുഴ – നീര്‍വിളാകം റോഡ് റീ ടാറിംഗ്, അമ്പലത്തും പടി – കനാല്‍ പടി റോഡ്, മൂര്‍ത്തി മന്നത്ത് – തെക്കേ വശം റോഡ്, കല്ലുവരമ്പ് കോളനി റോഡ്, വൈഎംസിഎ പടി – താളികാട്ടില്‍ പടി റോഡ്, കളരിക്കോട് – ആക്കനാട്ട്പടി റോഡ്, മണകുപ്പി – കുരങ്ങാട്ട് മല, മലമുറ്റം – ഒഴൂര്‍ക്കടവ് റോഡ്, മണക്കാലില്‍ റോഡ് റീ ടാറിംഗ് എന്നീ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വ്വഹിച്ചത്.

റോഡുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയോടാപ്പം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ശിവാനന്ദന്‍, ഇ.വി. സുജാമണി, എം.പി. ഉണ്ണികൃഷ്ണന്‍, വി.ആര്‍. കാവേലി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബീഷ് കുമാര്‍, ആറന്മുള സിപിഎം ലോക്കല്‍ സെക്രട്ടറി കെ. കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...