തൃശ്ശൂര്‍ : സ്ത്രീസുരക്ഷ പ്രധാന ചുമതലയായി പോലീസ് കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്ക് പേടിയില്ലാതെ പൊതുഇടങ്ങളില്‍ സഞ്ചരിക്കാന്‍ കൊല്ലം നഗരത്തില്‍ നടപ്പാക്കിയ ‘സുരക്ഷിത’ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 14 പോലീസ് ഓഫീസുകളുടെയും മലപ്പുറം വിജിലന്‍സ് ഓഫീസിന്‍റെയും ഉദ്ഘാടനം പോലീസ് അക്കാദമിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സമൂഹവും പോലീസിനെ സഹായിക്കേണ്ടതുണ്ട് . ആപല്‍സാഹചര്യം ഉണ്ടെന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ പോലീസിനെ അറിയിക്കുന്ന സംസ്‌കാരം വളര്‍ന്നുവരണം.
കഴിഞ്ഞ ദിവസം രാത്രിയില്‍ കുണ്ടറയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മനോനില തെറ്റിയ സ്ത്രീയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്ന പിങ്ക് പോലീസിനെ സ്‌റ്റേഷനിലെ ജിഡി ചാര്‍ജും മറ്റു പോലീസുകാരും ചേര്‍ന്ന് പുറത്താക്കി താഴിട്ടു പൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് 6 മണിക്കൂറോളം പിങ്ക് പോലീസ് രോഗിയായ സ്ത്രീയുമായി നഗരത്തില്‍ ചുറ്റിത്തിരിഞ്ഞത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരും ശ്രമിക്കരുത്. പരിഷ്‌കൃതസമൂഹത്തില്‍ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടാനോ അവഹേളിക്കപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.