കോന്നി : കോന്നി ചൈനാ മുക്കിനു സമീപം ഓട്ടോയും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സും കൂട്ടിയിടിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്ക്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ കോന്നി ചൈനാ മുക്കിനു സമീപം റ്റി.വി.എം ആശുപത്രിയുടെ മുമ്പിലാണ് അപകടം നടന്നത്. വകയാര്‍ ഇളപ്പുപാറ സ്വദേശികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. തമിഴ് നാട്ടില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിനു വന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.