വീട്ടിലെ ഊണ് : ഊണ് കഴിഞ്ഞാല്‍ കൂടെക്കിടക്കാന്‍ കാതര ; കൊട്ടിയത്ത് വീട്ടിലെ ഊണിന്റെ മറവില്‍ അനാശാസ്യം ; സ്ത്രീകള്‍ ഉള്‍പ്പടെ 9പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടലിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി.  സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഇരവിപുരം സ്വദേശി അനസ്(33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി(28), ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28) എന്നിവരും കടയുടമയുടെ ഭാര്യ അടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

കൊട്ടിയം സിതാര ജംഗ്ഷനു സമീപം കട വാടകയ്ക്ക് എടുത്താണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. ഒരു മാസമായി സംഘം പ്രവര്‍ത്തിച്ച് വരികയായിരുന്നു. വലിയ തുക നല്‍കിയാണ് കട വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് രാത്രിയിലും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയുമായിരുന്നു. പുരുഷനും സ്ത്രീയും എത്തിയാല്‍ മുറിയും മറ്റ് സൗകര്യങ്ങളും ഇവര്‍ നല്‍കും. പോലീസ് റെയ്ഡ് നടത്തിയ സമയം ഹോട്ടല്‍ മുറികളില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്മിഷണര്‍ നിയോഗിച്ച ഷാഡോ പോലീസ് നിരീക്ഷണം നടത്തിയ ശേഷം റെയ്ഡ് നടത്തിയാണ്  അനാശാസ്യം നടത്തി വന്ന സംഘത്തെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...