സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു. ആർദ്ധം മിഷൻ പൊതുജനാരോഗ്യ സംവിധാനത്തെ ഉടച്ചുവാർത്തു. മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളും വികസനത്തിന്റെ സ്വാദ് അറിഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയത്തിന് ഉചിതമായ മറുപടിയാണ് ഈ കഴിഞ്ഞ 10 വർഷങ്ങൾ. നാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലം ഉണ്ടാവു എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നല്ല മുന്നേറ്റത്തോടെ എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. ശബരിമല വിഷയം എങ്ങനെ പ്രചരണം നടത്തണമെന്നുള്ളത് അതാത് മുന്നണികൾ ആണല്ലോ തീരുമാനിക്കേണ്ടത്. എൽഡിഎഫ് സർക്കാർ കൃത്യതയോടെ കൂടിയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം ഉയർന്നുവരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലോടുകൂടി. ശബരിമല വിഷയം ആര് പ്രചരണായുധമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...