മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍ മാത്തുകുട്ടി സാഹസികമായി നിർവീര്യമാക്കി. കഴിഞ്ഞ വർഷം കാട് തെളിക്കുന്നതിനിടെ കുളവിയുടെ കുത്തേറ്റ് ഒരാൾ മരണപ്പെട്ട നാരങ്ങാനം പഞ്ചായത്തിലെ അന്ത്യാളൻകാവിൽ വീണ്ടും കുളവിക്കൂട് പ്രത്യക്ഷപ്പെട്ടത് വൻ ഭീതിയാണ് സൃഷ്ടിച്ചിരുന്നത്.​ പക്ഷികള്‍ കൊത്തുകയും കുളവിക്കൂടിന് സമീപത്ത് കൂടി പറക്കുകയും ചെയ്യുമ്പോള്‍ കൂട്ടില്‍ നിന്നും കുളവികള്‍ പ്രദേശത്താകെ പറന്നിരുന്നത് വലിയ ഭീതി ഉയര്‍ത്തിയിരുന്നു.

ജനപ്രതിനിധികളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും വലിയ കുളവിക്കൂട് നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. മേഖലയിൽ ഭയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാത്തുകുട്ടി ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടുവന്നത്. തുടർന്ന് തികച്ചും സാഹസികമായ നീക്കത്തിലൂടെ മാത്തുകുട്ടി കുളവിക്കൂട് പൂർണ്ണമായും അഗ്നിക്കിരയാക്കി അപകട സാധ്യത ഒഴിവാക്കി. പാമ്പുപിടിത്ത വിദഗ്ധനായ മാത്തുകുട്ടിയുടെ സമയബന്ധിതവും ധീരവുമായ ഇടപെടലിലൂടെ നാട്ടുകാരുടെ ഭീതി ഒഴിവാകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...