പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. പ്രമേയത്തെ സി.പി.എം. പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. ആകെ 19 അംഗ പഞ്ചായത്ത് ഭരണസമതിയിൽ ബി.ജെ.പി.യ്ക്കും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് അഞ്ച് സീറ്റുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി ഭരണത്തിൽ എത്തിയത്. വൈസ് പ്രസിഡന്റിനെതിരെയും കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അത് ഇന്ന് ഉച്ചക്ക് ശേഷം ചർച്ചക്കെടുക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























