സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളില്‍ ദുരുദ്ദേശo : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലേക്ക് കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ഈ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇതിനായി റിസേര്‍വ് ബാങ്കിനെ ഉപയോഗിക്കുകയാണ്. സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയില്‍ കേന്ദ്രം കൊണ്ടുവരുന്ന പരിഷ്കരണങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ട്. രാജ്യത്ത് സഹകരണ മേഖലയ്ക്ക് എതിരെ വലിയ നീക്കം നടക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങള്‍ പോലും പെരുപ്പിച്ച്‌ കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബാങ്കിങ് മേഖലയില്‍ എത്ര വലിയ എന്തൊക്കെ തട്ടിപ്പ് നടന്നാലും അതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...