തിരുവനന്തപുരം: കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ പ്രസംഗത്തിലാണ് പിണറായി വിജയന്‍ ഇക്കര്യം അറിയിച്ചത്. അതിരടയാളക്കല്ലുകളിട്ട ഭൂമിയില്‍ ക്രയവിക്രയത്തിന് തടസമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി.
ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയില്‍ വിശദീകരിച്ചു. കരമടയ്ക്കുന്നതിനും തടസമില്ല. സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം മറിച്ചാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തി. എന്ത് അനുമതി കിട്ടിയാലും സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും പ്രതിപക്ഷം മറുപടി നല്‍കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























