ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രം ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ് സി വഴി രണ്ടു ലക്ഷത്തിലധികം പേർക്ക് കേരളം ജോലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ട സർക്കാർ തന്നെ ഇക്കാര്യത്തിൽ വിപരീത നിലപാട് സ്വീകരിക്കുന്നു. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്.

രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ എന്നതാണ് ഹിറ്റ്ലറുടെ ആശയം. ആ ആശയം ആണ് ആർഎസ്എസ് കടം കൊണ്ടത്. ഹിറ്റ്ലറുടെ മാതൃക അംഗീകരിച്ച വിഭാഗം ആണ് ഇവർ. ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊല ന്യായീകരിച്ചത് ആർഎസ്എസ് മാത്രമാണ്. ഇപ്പോഴും അതേ നിലപാട് തുടരുന്നു. രാജ്യത്തിൻ്റെ പല ഭാഗത്തും അക്രമങ്ങൾ നടന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്തത് സംഘപരിവാരാണ്. ബിൽകീസ് ബാനു കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയത് സംഘ പരിവാർ ആണ്. ആർഎസ്എസ് നിലപാട് സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. ഞങ്ങൾ നിങ്ങൾക്ക് എതിരല്ല എന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു ആർഎസ്എസ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തു.

അവഗണന ചോദ്യംചെയ്യാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ?. ബിജെപി വളരാൻ സഹായിച്ച നിലപാടുകൾ കോൺഗ്രസ് എടുത്തു. വലിയ തോതിൽ ബിജെപിയിൽ ചേർന്ന നേതാക്കൾ നല്ല ഭാഗവും പഴയ കോൺഗ്രസുകാരാണ്. കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ ശേഷിയില്ല. ഇവിടെ ഇരുന്ന് കൊണ്ട് ബിജെപിയെ ആശയോടെ പലരും പല നിലയ്ക്കും ഉണ്ട്. ആശയോടെ നോക്കുന്നവർ പലരും ഉണ്ട്. ബിജെപി നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾ തുടക്കം കുറിച്ചത് ആരാണ്?. നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളാണ്. വർഗീയതയെ വിട്ടുവീഴ്ച ഇല്ലാതെ എതിർക്കാൻ കഴിഞ്ഞിട്ടുണ്ടോ?.

പശുവിൻ്റെ പേരിൽ ആളെ കൊല്ലുമ്പോൾ പശുവിൻ്റെ മാഹാത്മ്യം പറഞ്ഞു നടക്കുന്ന ഒട്ടേറെ നേതാക്കൾ ഉണ്ടായിരുന്നു. സംസ്ഥാനങ്ങളിൽ ബിജെപിയെ എതിർക്കാൻ തയയ്യാവുന്നവരെ അണിനിരത്താൻ കഴിയണം. ബിജെപിയെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം എന്ത് വേണം എന്ന് അപ്പോൾ തീരുമാനിക്കണം. ഇതാണ് സിപിഎം നിലപാട്. പരാജയപ്പെടുത്തുക തെറ്റായ വഴികൾ സ്വീകരിച്ചു ജനത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണ്. കുതന്ത്രങ്ങൾ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...