കെ-റെയിലില്‍ നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ-റെയിലില്‍ നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് നാടുകള്‍ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയുമോ? വികസനമാണ് നാടിന്റെ പൊതുവായ താല്‍പ്പര്യം. മഹാഭൂരിപക്ഷം ജനങ്ങള്‍ കെ റെയില്‍ അനുകൂലിക്കുന്നു.

51 റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവര്‍ ഇപ്പോള്‍ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവര്‍ക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവര്‍ക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

നാടിന്റെ വികസനം സര്‍ക്കാറിന്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സര്‍ക്കാരിന്റെ പ്രാഥമിക ബാധ്യത. അതില്‍ നിന്ന് ഒളിച്ചോടാനാകില്ല. ഗെയില്‍ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിര്‍ക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...