ചാക്കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി ; അപകടത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2014-ല്‍ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇന്നലെ ചാക്കയില്‍ വാഹനാപടത്തില്‍ കൊല്ലപ്പെട്ട സുമേഷ്. മദ്യലഹരിയില്‍ ബാറില്‍ തര്‍ക്കമുണ്ടാക്കി ഇറങ്ങിയ സുമേഷ് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അതിവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതോടെ ഇതുകൊലപാതകമാണെന്ന് വ്യക്തമാക്കുകയാണ്.

നേരത്തെ കാരാളി അനൂപിനെ കൊലപ്പെടുത്തിയതും മദ്യലഹരിയില്‍ ആയിരുന്നു. അന്ന് പത്തംഗ സംഘമാണ് അനൂപിനെ കൊലപ്പെടുത്തിയത്. ഈ സംഘത്തില്‍ പെട്ട ആനയറ വിപിന്‍ 2019ല്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം വാഹനപകടത്തിലേക്ക് നയിച്ചോ എന്നത് വഞ്ചിയൂര്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചാക്കയ്ക്ക് സമീപം സര്‍വീസ് റോഡില്‍ കാറിടിച്ച്‌ സുമേഷ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാറും കാറിലുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്നു പേരും കാട്ടാക്കട സ്വദേശികളാണ്. സംഭവത്തിന് മുമ്പ് സുമേഷ് ബാറില്‍ നിന്ന് മദ്യപിച്ചിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേരുമായി ബാറില്‍വെച്ച്‌ വാക്കുതര്‍ക്കവുമുണ്ടായിരുന്നു. അതുകഴിഞ്ഞ് സുമേഷ് തിരിച്ചുപോകുന്ന വഴിയാണ് കാറ് പിന്നാലെവന്ന് ഇടിച്ചുവീഴ്‌ത്തിയതെന്ന് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കുന്നു. സുമേഷ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ അതിവേഗം ഓടിച്ചുപോകുന്നത് സിസിടിവി വീഡിയോയില്‍ വ്യക്തമായി കാണാം.

2014 ജൂലായിലാണ് കാരാളി അനൂപിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന വിപിനെ ചാക്കയിലെ ഗുണ്ടാസംഘം വെട്ടിക്കൊന്നിരുന്നു. പത്തോളം കേസിലെ പ്രതിയായിരുന്നു വിപിനും. കൊച്ചുകുട്ടന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. അതേ സംഘത്തില്‍ പെട്ടയാളാണ് സുമേഷും. അതുകൊണ്ട് കൂടിയാണ് ഗൂണ്ടാ സംഘത്തിന്റെ കുടിപ്പക സംശയത്തിലേക്കും സംശയം നീളുന്നത്.

താഴശ്ശേരി വയലില്‍ വീട്ടില്‍ കൊച്ചുകുട്ടന്‍ എന്ന വിപിന്‍ ആനയറയില്‍ ഭീതി പടര്‍ത്തിയിരുന്ന ക്രിമിനലാണ്. അനൂപിന്റെ തലയില്‍ കരിങ്കല്‍കൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിന്‍. അനൂപ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പോലീസ് കരുതല്‍തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്.

ആനയറയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ചാക്ക കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളായിരുന്നു. 2019ല്‍ ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ശേഷമാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. ചാക്ക സ്വദേശിയായ മുരുകനും വിപിനും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

കാരാളി അനൂപ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം ജാമ്യം കിട്ടിയത് ഏറെ വിവാദമായിരുന്നു. അനൂപ് കൊലക്കേസില്‍ വിചാരണ നേരിടാനിരിക്കേയണ് സുമേഷും കൊല്ലപ്പെടുന്നത്. സുമേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് അനൂപുമായി ബന്ധപ്പമുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...