ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ പള്ളി വിലക്ക് ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് പള്ളി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പ്രശസ്ത ഭരതനാട്യം നര്‍ത്തകി സൗമ്യ സുകുമാരന്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്‍സിയയുടെ നൃത്തം വിലക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സൗമ്യ. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ നൃത്തം ചെയ്യുന്നതും ക്ഷേത്ര പരിസരത്ത് കടകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്കിടയിലാണ് സൗമ്യ പള്ളിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

കലയ്ക്ക് മതമില്ലെന്ന് പറഞ്ഞ അവര്‍ കൂടല്‍ മാണിക്യം ക്ഷേത്രാധികാരികളില്‍ നിന്നുണ്ടായ അനുഭവവും മാധ്യമങ്ങളോട് പങ്കുവെച്ചു.’ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് അവര്‍ തന്നെ വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ താന്‍ ഹിന്ദു മതവിശ്വാസിയായിരുന്നുവെന്നും വിവാഹ ശേഷമാണ് ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് മാറിയതെന്നും ക്ഷേത്ര ഭാരവാഹികളെ അറിയിച്ചെങ്കിലും അവരത് അംഗീകരിച്ചില്ല സൗമ്യ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...