Sunday, May 4, 2025 2:10 pm

മുഖ്യമന്ത്രി സ്വയം രാജാവ് ആണെന്നാണ് കരുതുന്നത് , നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ജനങ്ങൾ വെറുക്കും : വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ – സി.പി.ഐ.എം ക്രിമിനലുകൾ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബജറ്റ് ആയിട്ടുപോലും ധനകാര്യ മന്ത്രി തിരുവനന്തപുരത്തില്ല. പരാതി ലഭിക്കുന്നത് സർക്കാരിൻ്റെ ദയനീയമായ സ്ഥിതിയാണ്. ഒരു പരാതിക്കും പരിഹാരം ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി മറ്റ് മന്ത്രിമാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നു. നവകേരള സദസ് പ്രതിപക്ഷത്തെ ചീത്ത വിളിക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ദുരൂഹത നീങ്ങിയിട്ടില്ല. പോലീസ് തോന്നിയ വഴിക്ക് പോകുന്നു. കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണ്. ഞങ്ങൾക്ക് പറയാൻ ഉള്ളത് നിയമസഭയിൽ പറയാമെന്ന് വി.ഡി സതീശൻ പറഞ്ഞു. നവകേരള സദസ് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ കലോത്സവത്തിന് ഒരു പന്തലിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജാവ് ആണെന്നാണ് സ്വയം കരുതുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോയെന്നും വി.ഡി സതീശൻ ചോദിച്ചു. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങൾ വെറുക്കും. കേരളത്തിലെ ജനങ്ങൾ പ്രയാസമേറിയ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. മാസപ്പടി വിവാദം അന്വേഷിക്കേണ്ട സംഭവമാണ്. വളരെ കൃത്യമായ കേസാണ്. സർവീസ് കൊടുക്കാതെയാണ് കോടിക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്തത്. കളളപ്പണ ഇടപാട് പരിധിയിൽ വരുന്ന കേസാണിത്. ഇ.ഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. കാരണം അവർ തമ്മിൽ ധാരണയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജംഷഡ്പൂരിൽ സർക്കാർ ആശുപത്രിയുടെ ഇടനാഴി തകർന്ന് രണ്ടു മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഇടനാഴിയുടെ ഒരു ഭാഗം...

ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​ൻ പ​ള്ളി​മു​ക്കി​നു സ​മീ​പ​മു​ള്ള ക​നാ​ൽ പാ​ലം വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ

0
അ​ടൂ​ർ : ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടിന്‍റെ ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​ൻ...

സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ; വിപുലമായ രണ്ടാം ഘട്ട...

0
പത്തനംതിട്ട : സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി (എസ്ബിഎം അക്കാഡമി)...

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ. നേതൃത്വത്തിൽ...