Saturday, May 18, 2024 7:29 pm

സവാള കയറ്റുമതി നിരോധിച്ചു ; രാജ്യത്ത് നിരോധനം 2024 മാർച്ച് വരെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അ‌നുമതി നൽകുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തിൽ പറയുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവിൽ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത വർധിപ്പിക്കുന്നതിനുമായി 2023 ഡിസംബർ 31 വരെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നീട് ഒക്‌ടോബർ 29 മുതൽ കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിക്കുകയായിരുന്നു.

എന്നാൽ ബാംഗ്ലൂർ റോസ് സവാളയെ കയറ്റുമതി തീരുവയിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. കർണാടകയിലെ ബംഗളൂരുവിലും പരിസരത്തും വളരുന്ന സവാള ഇനമാണ് ബാംഗ്ലൂർ റോസ് സവാള. ഇതിന് 2015ൽ ഭൂമിശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ചിരുന്നു. അ‌തേസമയം ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രധാന പച്ചക്കറികളെ ബഫർ സ്റ്റോക്കിൽ നിന്ന് ഒഴിവാക്കി. 2023-24 സീസണിൽ 3 ലക്ഷം ടൺ സവാള ബഫർ സ്റ്റോക്കായി നിലനിർത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ 2022-23ൽ സർക്കാർ 2.51 ലക്ഷം ടൺ സവാള ബഫർ സ്റ്റോക്കായി നിലനിർത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുകെയിൽ തൊഴിലവസരം ; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

0
തിരുവനന്തപുരം: യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍. ഇപ്പോള്‍ അപേക്ഷിക്കാം....

അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത് : വനിതാ കമ്മിഷന്‍

0
കൊച്ചി: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍...

കൊട്ടാരക്കര യൂണിറ്റിലെ ആദ്യ സിഎന്‍ജി ബസ് ട്രയല്‍ റണ്‍ നടത്തി : സര്‍വീസ്...

0
കൊട്ടാരക്കര : കെഎസ്ആര്‍ടിസി കൊട്ടാരക്കര യൂണിറ്റില്‍ നിന്നുള്ള ആദ്യ സിഎന്‍ജി ബസ്...