തിരുവനന്തപുരം : അമേരിക്കയില്‍ മിന്നല്‍ പ്രളയം. വാഷിംഗ്ടണിലും സിയാറ്റിലിലും കനത്ത മഴയ്‌ക്ക് പിന്നാലെയാണ് പ്രളയമുണ്ടായത്. നിരവധി വീടുകളും മറ്റ് വസ്തുക്കളും വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തില്‍ രണ്ട് നഗരങ്ങളിലേയും മിക്ക വഴികളും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹൈവേകളിലൂടെയും മൗണ്ട് പാസുകളിലൂടെയുമുള്ള യാത്ര നിരോധിച്ചു. പ്രദേശത്ത് നിന്നും ലക്ഷക്കണത്തിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഈ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചിലപ്പോള്‍ പിണറായി വിജയന്‍ ചികിത്സയാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്‌ക്കായി പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.