ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മേരിലാന്‍ഡ് : ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചത്. അവയവം വെച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവെയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതരും വ്യക്തമാക്കി.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. ഇതായിരുന്നു ശസ്ത്രക്രിയക്ക് മുന്‍പായി ഡേവിഡ് ബെനറ്റ് പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഹൃദയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണ്. മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചെങ്കിലും കിട്ടാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. നിര്‍ണായകമായ ശസ്ത്രക്രിയകള്‍ നടന്ന ശേഷമുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...