ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ‘ഡീപ്പ് ഡാറ്റ’ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ‘ഡീപ്പ് ഓഷ്യൻ മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ ആഴക്കടൽ മത്സ്യങ്ങളുടെ വർഗ്ഗീകരണം, അവയുടെ സവിശേഷതകൾ, ലഭ്യമാകുന്ന സ്ഥലങ്ങൾ, സംരക്ഷണ പദവി എന്നിവയെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം.

മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസത്രീയ വിവരങ്ങൾ മനസിലാക്കുന്നതിന് പുറമെ ആഴക്കടൽ മത്സ്യയിനങ്ങളുടെ ഡേറ്റബേസ് കൂടുതൽ വിപുലമാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ആപ്പ് സഹായിക്കും. മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് പുറമെ താൽപര്യമുള്ള ആർക്കും മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ് ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ സി.എം.എഫ്.ആർ.ഐ യിലെ വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഡേറ്റബേസിൽ ഉൾപ്പെടുത്തും. സമുദ്ര ജൈവവൈവിധ്യ മാപ്പിംഗ് കാര്യക്ഷമമാക്കുന്നതിൽ ആപ്പ് വലിയ പങ്കുവഹിക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ് പറഞ്ഞു.

ആഴക്കടൽ മീനുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണങ്ങൾ ഗവേഷകർക്ക് ഏറെ പ്രയോജനപ്പെടും. കടലിൽ ഇത്തരം മീനുകളുടെ വിതരണ പരിധി, അപൂർവ്വ മത്സ്യങ്ങളുടെ സാന്നിധ്യം, ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ അതാത് സമയങ്ങളിൽ രേഖപ്പെടുത്താനായാൽ ആഴക്കടൽ മത്സ്യഗവേഷണ രംഗത്ത് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ അറിവുകളും ഫീൽഡ് നിരീക്ഷണങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ് ഫോമില്‍ എത്തിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഡോ.രേഖ ജെ. നായർ നയിക്കുന്ന ഗവേഷണ പ്രൊജക്ടിന് കീഴിൽ ഐ.ടി യൂണിറ്റ് ഇൻചാർജ് ഡോ.എൽദോ വർഗീസിന്റെ  നേതൃത്തിലാണ് ആപ്പ് വികസിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...