സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ജൂലൈ 25 വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  0468 2258710, 8281776330.

വിദ്യാഭ്യാസാനുകൂല്യം : സ്‌കൂളുകള്‍ വിവരം സമര്‍പ്പിക്കണം
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂലൈ 27 നകം അടിയന്തരമായി സമര്‍പ്പിക്കണം. നിര്‍ദിഷ്ട തീയതിക്ക് ശേഷം സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ഡേറ്റാ എന്‍ട്രി നടത്തുന്നതിനോ ഫോര്‍വേഡ് ചെയ്യുന്നതിനോ അവസരം ഉണ്ടാകില്ല. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0474 2914417.

സ്‌പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 31 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 28 വരെ കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. പോളിടെക്‌നിക് കോളജില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കി പ്രവേശനത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കേണ്ടതാണ്. ഫോണ്‍  9074126637, 7994710037, 9447606695, 0473 5266671.

ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഐ.എം.സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മന്‍റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്.ആര്‍.എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍  7306119753.

വിജ്ഞാപനം റദ്ദായി
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 22 ന് നല്‍കിയിരുന്ന വിജ്ഞാപനം സാങ്കേതികമായ കാരണങ്ങളാല്‍ റദ്ദ് ചെയ്യുന്നു. പുതുക്കിയ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍  0473 5240230.

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം : അപേക്ഷ തീയതി നീട്ടി
ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി 10-22) ജില്ലാതല പ്രൊജക്ട്, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്‍റിഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങള്‍ സെപ്തംബറില്‍ നടക്കും. ഫോണ്‍ 7306713417.

സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്ക് പുതിയതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ജൂലൈ 28 ന് രാവിലെ 9.30 മുതല്‍ 10.30 വരെ. പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍  9446661515, 9656597062.

അണ്‍പെയ്ഡ് അക്യുമുലേഷന്‍
കേരള തൊഴിലാളി ക്ഷേമനിധി നിയമം പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പല കാരണങ്ങളാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിയാത്ത ശമ്പളം, ബോണസ്, ഗ്രാറ്റുവിറ്റി മുതലായ അണ്‍പെയ്ഡ് തുക സ്വീകരിക്കുന്നതിന് ബന്ധന്‍ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അണ്‍പെയ്ഡ് അക്യുമുലേഷന്‍ ഇനത്തിലുള്ള തുകകള്‍ പ്രസ്തുത അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0477 2242630. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ – ബാങ്കിന്റെ പേര്: ബന്ധന്‍ ബാങ്ക്, അക്കൗണ്ടിന്റെ  പേര്: കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, അക്കൗണ്ട് നമ്പര്‍ : 20200132018129, ഐ.എഫ്.എസ്.സി കോഡ് : BDBL0001621, ശാഖ: തിരുവനന്തപുരം

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് കാന്‍റിന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയം ഉള്ളവര്‍ക്ക് പരിഗണന. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, മണ്ണടിശ്ശാല പി.ഒ, വെച്ചൂച്ചിറ വിലാസത്തില്‍ ജൂലൈ 29 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍  04735 266671.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...