സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ ഇരിപ്പിടങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലെ ജീവനക്കാര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന നൂറുകണക്കിന് ഫയലുകള്‍ സൂക്ഷിക്കുവാന്‍ ഓഫീസില്‍ ഇടമില്ലാത്തതാണ് ഇവരെ വലയ്ക്കുന്ന പ്രധാന പ്രശ്നം. പത്തനംതിട്ട കളക്ട്രേറ്റ് കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ ദിവസവും എത്തുന്ന ഫയലുകള്‍ കുന്നുകൂടിയതോടെ ജീവനക്കാര്‍ക്ക് ഇരിക്കുവാനും സ്ഥലമില്ലാതെയായി. ജില്ലയിലെ അന്‍പത്തിയെട്ട്  സി.ഡി.എസ് കളിലെ ഫയലുകളാണ് ഈ ഓഫീസില്‍ കൈകാര്യം ചെയുന്നത്. എഴുപതിലധികം ജീവനക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മേശക്ക് മുകളില്‍ അടുക്കി വെച്ചിരിക്കുന്ന നിരവധി ഫയലുകളുടെ ഇടയില്‍ നിന്ന് വേണം വിവിധ ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ജീവനക്കാരെ കണ്ടെത്താന്‍.

ഫയലുകള്‍ വര്‍ദ്ധിച്ചതോടെ ഇരിക്കാന്‍ ഇടമില്ലാത്തത് കാരണം പല ജീവനക്കാരെയും ഫീല്‍ഡ് ജോലികള്‍ക്കായി പറഞ്ഞയച്ചാണ് ഒരു ദിവസം തള്ളി നീക്കുന്നത്. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ഫയലുകളില്‍ നിന്നുള്ള പൊടി ശല്യം കാരണം ജീവനക്കാര്‍ക്ക് തുമ്മലും ശ്വാസതടസവും അടക്കമുള്ള വിവിധ അസുഖങ്ങളും പിടിപെടുന്നുണ്ട്. എന്നിട്ടും യാതൊരു പരാതിയും പറയാതെ തങ്ങളുടെ ജോലി നിറവേറ്റുകയാണ് ഈ ജീവനക്കാര്‍. പാറ്റയും എലിയും അടക്കമുള്ള ജീവികളുടെ ശല്യം വേറെയും. കുന്നുകൂടി കിടക്കുന്ന ഫയലുകളില്‍ നിന്നും അടിയന്തിര നടപടി സ്വീകരിക്കേണ്ട ഫയലുകള്‍ കണ്ടെത്താന്‍ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്. വര്‍ഷങ്ങളായി ഇതാണ് ഇവിടുത്തെ അവസ്ഥ. ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നിട്ടും യാതൊരു നടപടിയും ഇല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...